Advertisement

മധുരരാജ ഫൈറ്റ് ചിത്രീകരത്തിനിടെ അന്ന രാജന്റെ ഡെഡിക്കേഷൻ; വീഡിയോ

April 18, 2019
0 minutes Read

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. തുടർച്ചയായ ഹൗസ് ഫുൾ ഷോകളുമായി ചിത്രം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. മമ്മൂട്ടിയുടെ കിടിലൻ ഫൈറ്റ് രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രത്തിൽ നടി അന്ന രാജനും ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. പീറ്റർ ഹെയിൻ അണിയിച്ചൊരുക്കിയ അന്ന രാജൻ്റെ സംഘട്ടന രംഗത്തിൻ്റെ ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

ക്ലൈമാക്സിലെ പട്ടിയുമായുള്ള ഫൈറ്റാണ് മധുരരാജയുടെ ഹൈലൈറ്റ്. ഈ സംഘട്ടന രംഗത്തിൻ്റെ ചിത്രീകരണ വീഡിയോയാണ് വൈറലാവുന്നത്. അന്ന രാജൻ തന്നെ പങ്കു വെച്ച ഈ വീഡിയോയിൽ പട്ടി തലയ്ക്ക് മുകളിലൂടെ ചാടിപ്പോകുന്ന രംഗമാണ് കാണുന്നത്. അന്ന രാജൻ്റെ ഡെഡിക്കേഷനെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് കമൻ്റ് ചെയ്തിരിക്കുന്നത്. 23 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ നിരവധി ആളുകളാണ് പങ്കു വെച്ചത്.

പുലിമുരുകനു ശേഷം വൈശാഖും ഉദയ്കൃഷ്ണയും ഒന്നിച്ച സിനിമയാണ് മധുരരാജ. പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ മധുരരാജ പേരൻപിനു ശേഷം റിലീസായ മമ്മൂട്ടിച്ചിത്രമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top