ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് എംടി രമേശ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ബിജെപി നേതാവ് എംടി രമേശ്.
രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുക മാത്രമാണ് ശ്രീധരന്‍ പിള്ള ചെയ്തത്. മതവിഭാഗത്തെ വൃണപ്പെടുത്തിയിട്ടില്ല. സി പി എമ്മും ,യു.ഡി എഫും നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണിതെന്ന് എംടി രമേശ് അഭിപ്രായപ്പെട്ടു.
കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം അപക്വവും ഏകപക്ഷീയവുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണുകള്‍ ഒരു വശത്തേക്ക് മാത്രമാണ്. കാട്ടാക്കടയില്‍ മുഖ്യമന്ത്രി നടത്തിയതും മതവികാരം വ്രണപ്പെടുത്തലാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തടയാന്‍ ശ്രമിച്ചാല്‍ ജനകീയമായി നേരിടുംമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here