Advertisement

മൈക്കൽ സൂസൈരാജിന് മൂന്നരക്കോടി; അടുത്ത സീസൺ എടികെയിൽ കളിക്കും

April 18, 2019
0 minutes Read

മൂന്നരക്കോടി രൂപയുടെ മോഹവിലയ്ക്ക് തമിഴ്നാട് സ്ട്രൈക്കർ മൈക്കൽ സൂസൈരാജ് എടികെയിലേക്ക്. ബൈ ഔട്ട് ക്ലോസിലെ തുക നൽകിയാണ് എ ടി കെ കൊൽക്കത്ത സൂസൈരാജിനെ സ്വന്തമാക്കുന്നത്. ട്രാൻസ്ഫർ കരാറിൽ താരത്തെ റിലീസ് ചെയ്യാൻ മെൻഷൻ ചെയ്യുന്ന തുകയാണിത്.

90 ലക്ഷത്തോളം രൂപയാണ് സൂസൈരാജിന്റെ റിലീസ് ക്ലോസ്. ഇന്ത്യൻ ഫുട്ബോളിൽ ഒരു ട്രാൻസ്ഫറിൽ ഇത്രയും വലിയ തുക ഒരു ക്ലബിന് ലഭിക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. ഈ ബൈ ഔട്ട് ക്ലോസിന് പുറമെ ഒരു കോടി ഇരുപത് ലക്ഷത്തോളമാണ് സൂസൈരാജിന് ഒരു സീസണിലെ സാലറിയായി എടികെ നൽകുന്നത്. മൂന്നു വർഷത്തെ കരാറിൽ ആണ് ക്ലബുമായി സൂസൈരാജ് ഒപ്പുവെക്കുക. ഇതോടെ ആകെ ട്രാൻസ്ഫർ തുക ഏതാണ്ട് മൂന്നരക്കോടിയോളമെത്തും.

സുനിൽ ഛേത്രി, സികെ വിനീത്, സന്തേഷ് ജിങ്കൻ, ജെജെ, ഗുർപ്രീത് സിംഗ്, അനസ് എടത്തൊടിക, അമ്രീന്ദർ സിംഗ്, ലിംഗ്ദോഹ് എന്നിവർ മാത്രമാണ് ഇന്ത്യയിൽ ഒരു കോടിക്ക് മേലെ ശമ്പളം വാങ്ങിയ ഫുട്ബോൾ കളിക്കാർ. അടുത്ത സീസണു വേണ്ടി ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എ ടി കെ സൂസൈരാജിനെ സ്വന്തമാക്കുന്നത്. നേരത്തെ മലയാളി താരമായ ജോബി ജസ്റ്റിനെയും എ ടി കെ സ്വന്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
10,000 വോട്ട് പിന്നിട്ട് പി.വി.അൻവർ
പത്താം റൗണ്ട്‌ വോട്ട് എണ്ണി തുടങ്ങി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
സ്വന്തം നാട്ടിലും ലീഡ് നേടാതെ സ്വരാജ്
ആറായിരം കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top