Advertisement

തെരഞ്ഞെടുപ്പ്; പശ്ചിമബംഗാളിൽ പരക്കെ ആക്രമണം; ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു

April 18, 2019
5 minutes Read

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം. ബംഗാളിലെ സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് സലീമിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. മുഹമ്മദ് സലീമിന് നിസാര പരിക്കുകൾ ഉണ്ടെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഡാർജിലിംഗിലും ആക്രമണമുണ്ടായതായാണ് വിവരം.


ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മൂന്ന് സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഏറ്റവും അധികം സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡാർജിലിംഗിലാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും അത് വോട്ടെടുപ്പിനെ എന്തെങ്കിലും രീതിയിൽ ബാധിച്ചിട്ടില്ല. പോളിംഗ് ബൂത്തിലേക്ക് വോട്ടർമാർ എത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top