Advertisement

സ്നേഹത്തോടെ എങ്ങനെ ഭാര്യയെ അടിക്കാം?; ഖത്തർ സോഷ്യോളജിസ്റ്റിന്റെ വീഡിയോ വിവാദമാകുന്നു

April 18, 2019
1 minute Read

സ്നേഹത്തോടെ എങ്ങനെ ഭാര്യമാരെ അടിക്കാം എന്ന് ഭർത്താക്കന്മാർക്ക് നിർദ്ദേശം നൽകുന്ന ഖത്തർ സോഷ്യോളജിസ്റ്റിൻ്റെ വീഡിയോ വിവാദമാകുന്നു. അബ്ദുൽ അസീസ് അൽ ഖസ്റജ് എന്ന സോഷ്യോളജിസ്റ്റ് തൻ്റെ യൂട്യൂബ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമാകുന്നത്. ‘എങ്ങനെ വീടിൻ്റെ നാഥനാകാം?’ എന്നും ‘എങ്ങനെ തൻ്റെ ഭാര്യയെ മര്യാദ പഠിപ്പിക്കാം?’ എന്നതുമാണ് വീഡിയോയിലെ വിഷയങ്ങൾ.

വീഡിയോ തുടങ്ങുന്നത് അദ്ദേഹം ഇങ്ങനെ പറഞ്ഞു കൊണ്ടാണ്- “പ്രിയമുള്ളവരേ, ഒരുപാടു പേർക്ക്-പ്രത്യേകിച്ച് കല്യാണം കഴിഞ്ഞവർക്ക്- എങ്ങനെ ഭാര്യയെ അടിക്കണം എന്ന കാര്യത്തിൽ സംശയമുണ്ട്. ഭാര്യയെ അടിക്കുന്നത് നിർബന്ധമാണോ? എന്നും ഭാര്യയെ അടിക്കണോ?- അരുത്.” തുടർന്ന് സ്നേഹത്തോടെ ഭാര്യയെ എങ്ങനെ അടിക്കാം എന്ന് സോഷ്യോളജിസ്റ്റ് പറയുന്നു. സ്ത്രീത്വം മനസ്സിലാക്കി അവളെ മെല്ലെ അടിക്കണമെന്ന് അദ്ദേഹം വീഡിയോയിലൂടെ വിശദീകരിക്കുന്നു. ഡെമോ ആയി ഒരു കുട്ടിയെ ഉപയോഗിച്ചാണ് സോഷ്യോളജിസ്റ്റിൻ്റെ ക്ലാസെടുപ്പ്.

“മുഹമ്മദ് നബി, നോക്കൂ ഇസ്ലാം എത്ര കരുണയുള്ളതാണെന്ന്. പ്രവാചകൻ മുഖത്തടിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഭാര്യയുടെ മുഖത്തടിക്കുന്നതിനെ അദ്ദേഹം നിരോധിച്ചിരിക്കുന്നു”- അബ്ദുൽ അസീസ് പറയുന്നു. പുരുഷനാണ് വീടിൻ്റെ നാഥനെന്നും അയാൾക്ക് അധികാരങ്ങളുണ്ടെന്നും വീഡിയോയിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ അധികാരം ഉപയോഗിച്ച് ഭാര്യയെ മര്യാദ പഠിപ്പിക്കണമെന്നും അബ്ദുൽ അസീസ് പറയുന്നു.

ഇതുവരെ 5 ലക്ഷം പേർ കണ്ടു കഴിഞ്ഞ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. സോഷ്യോളജിസ്റ്റിനെ ആളുകൾ വിമർശിക്കുന്നതു കൊണ്ട് തന്നെ വീഡിയോയിലെ കമൻ്റ് സെക്ഷൻ ഇപ്പോൾ ഓഫ് ചെയ്തിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top