റാഷിദ് ഗസാലി, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തർജ്ജിമ ചെയ്ത് കൈയടി നേടിയ വയനാട്ടുകാരന്

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവോടുകൂടി ഏറെ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പേരാണ് റാഷിദ് ഗസാലി…
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം അര്‍ത്ഥപൂര്‍ണ്ണമായി തർജ്ജിമ ചെയ്യുന്ന കൂളിവയല്‍ സ്വദേശിയും അന്താരാഷ്ട്ര പരിശീലകനുമാണ് റാഷിദ് ഗസാലി. രാജ്യം ഏറെ ആകാംഷയോടെ ഉറ്റു നോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലയാളം അറിയാത്ത ദേശീയ നേതാക്കളുടെ പ്രസംഗങ്ങള്‍ സാധാരണക്കാരില്‍ എങ്ങനെ എത്തക്കുമെന്നുള്ളത് ഒരു ചോദ്യമായിരുന്നു. എന്നാല്‍, ആകാംഷ നിറഞ്ഞ ആ ചോദ്യത്തിന് കൃത്യമായ ഉത്തരം ആയിരുന്നു റാഷിദ് ഗസാലി.
കോഴിക്കോട് ഫാറൂഖ് കോളേജ് മുന്‍ യൂണിയന് ചെയര്മാന് ആയിരുന്ന റാഷിദ് ഗസാലി എന്ന അബ്ദുള്‍ റാഷിദ് മികച്ച പ്രാസംഗികനും പരിഭാഷകനുമാണ്. ഇന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വയനാട്ടിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് റാഷിദ് ഗസാലി.
ട്രെയിനര്‍, എച്ച് ആര് കണ്‍സള്‍ട്ടന്റ്, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ആത്മീയ പ്രഭാഷകന്‍ എഴുത്തുകാരന് എന്നീ നിലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചചു വരുന്ന റാഷിദ് കൂളിവയല്‍ അന്താരാഷ്ട്ര പരിശീലന കേന്ദ്രമായ സൈന്‍ന്റെ ഡയറക്ടര്‍ കൂടിയാണ്.
ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്, സൈക്കോ തെറാപ്പി, കൗണ്‍സിലിങ് , ട്രാന്സാക്ഷണല് അനാലിസിസ് എന്നിവയിലൂടെ ആളുകളിലേക്കെത്തുന്ന സേവനം അന്താരഷ്ട്രതലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here