Advertisement

‘വല്ലാത്ത മാനസികാവസ്ഥയിൽ, തുറന്നു പറഞ്ഞാൽ വിവാദമായേക്കാം, ശത്രുക്കൾ കൂടിയേക്കാം’; കൊടിക്കുന്നിൽ സുരേഷ്

March 23, 2025
1 minute Read

വൈകാരിക പ്രസംഗവുമായി കൊടിക്കുന്നിൽ സുരേഷ് എംപി.താൻ നിൽക്കുന്നത് വല്ലാത്തൊരു അവസ്ഥയിലാണ്. പ്രസംഗിച്ചാൽ പലതും തുറന്ന് പറയേണ്ടി വരും. തുറന്നു പറഞ്ഞാൽ വിവാദമായേക്കാം. ശത്രുക്കൾ കൂടിയേക്കാം. അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നത്. സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പം അല്ലായിരുന്നു. എട്ട് തവണ ജയിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല. പല തരത്തിലുള്ള ആക്രമണം നേരിട്ടു. താൻ മാത്രം തോൽക്കുമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്നും തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പിടിച്ചു നിൽക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കണമെന്ന് നേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നു. പാർട്ടി അവശ്യപ്പെട്ടത് കൊണ്ടാണ് മത്സരിച്ചത്. താൻ നിന്നില്ലെങ്കിൽ ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയും വി.ഡി.സതീശനുമുള്ള വേദിയിലാണ് കൊടിക്കുന്നിലിന്‍റെ പ്രസംഗം.

കൊടിക്കുന്നിൽ സുരേഷിന്റെ വൈകാരിക പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷനേതാവിൻ്റെ മറുപടി വന്നു. കൊടിക്കുന്നിൽ സുരേഷ് കഠിനാധ്വാനിയായ നേതാവാണെന്ന് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹം വീണ്ടും മത്സരിച്ചപ്പോൾ വലിയ ക്യാമ്പയിൻ നടന്നു. താനാണ് അദ്ദേഹത്തോട് മത്സരിക്കാൻ പറഞ്ഞത്.
തങ്ങൾ വന്ന ശേഷം ആരും വേട്ടയാടിയിട്ടില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Story Highlights : Kodikunnil Suresh emotional speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top