Advertisement

സോഷ്യൽ മീഡിയ ഇളക്കിമറിച്ച് മോഹൻലാലിന്റെ ‘കൊണ്ടാട്ടം’ ഗാനം

10 hours ago
4 minutes Read

തിയറ്ററുകളിൽ ഗംഭീര പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന മോഹൻലാലിൻറെ ‘തുടരും’ എന്ന ചിത്രം ബോക്സ്ഓഫീസിൽ 100 കോടി രൂപ കളക്റ്റ് ചെയ്തതിന് പിറകെ ഇരട്ടി മധുരമായി പുതിയ പ്രമോ ഗാനം പുറത്തു വിട്ട് അണിയറപ്രവർത്തകർ. ജേക്ക്സ് ബിജോയ് ഈണമിട്ട് എം.ജി ശ്രീകുമാർ ആലപിച്ച ‘കൊണ്ടാട്ടം’ എന്ന ഗാനം 12 മണിക്കൂറിൽ 2 മില്യണോളം കാഴ്ചക്കാരെ നേടിയിട്ടുണ്ട്.

ഗാനരംഗത്തിൽ മോഹൻലാൽ, ശോഭന, സംവിധായകൻ തരുൺ മൂർത്തി എന്നിവരുടെ നൃത്തച്ചുവടുകൾ കാണാം. മൂവർക്കുമൊപ്പം എംജി ശ്രീകുമാർ, ജേക്ക്സ് ബിജോയ്, അമൃത വർഷിണി, തോമസ് മാത്യു എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത്.

റിലീസ് ചെയ്ത് ആറ് ദിവസങ്ങൾകൊണ്ടാണ് ‘തുടരും’ 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ബ്രിന്ദ മാസ്റ്ററിന്റെ കൊറിയോഗ്രഫിയിൽ മോഹൻലാലിന്റെ ചുവടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഗാനം ഇന്നലെ വൈകുന്നേരം ആറ് മണിക്ക് സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.

Read Also:എന്റെ മഹാഭാരതത്തിൽ നാനി ഒരു വേഷം ചെയ്യും ; രാജമൗലി

തുടരും പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഇന്റർവെൽ സമയം പ്രോമോ ഗാനത്തിന്റെ പ്രത്യേക പ്രീമിയറുമുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. ആദ്യമായി കേരളത്തിൽ നിന്ന് മാത്രം 100 കോടി രൂപ കളക്റ്റ് ചെയ്യുന്ന ചിത്രമായി ‘തുടരും’ മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവ്വം’ ആണ് മോഹൻലാലിന്റേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Story Highlights :Mohanlal’s ‘Kondattam’ song goes viral on social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top