സുരക്ഷാ വീഴ്ച; മോദിയുടെ വേദിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടി പൊട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വൻ സുരക്ഷാ വീഴ്ച്ച. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി.
സ്റ്റേഡിയത്തിൽ നടക്കുന്ന എൻഡിഎ റാലിയെ അഭിസംബോധ ചെയ്യാൻ പ്രധാനമന്ത്രി എത്താനിരിക്കെയാണ് വെടിപൊട്ടിയത്. കൊല്ലം എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. പോലീസുകാരനെ സ്ഥലത്തുനിന്ന് മാറ്റി.
പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഒരുമണിക്കൂറിലേറെ വേദിയിലുണ്ടാകും. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here