Advertisement

‘എനിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന എന്റെ പ്രിയപ്പെട്ടവൾ’ രാധികയെപ്പറ്റി സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

April 18, 2019
1 minute Read

പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളാണ് തന്റെ ശക്തിയെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തനിക്ക് വേണ്ടി വോട്ടഭ്യർത്ഥന നടത്തുന്ന ഭാര്യ രാധികയുടെ ഫോട്ടോ സഹിതമാണ് ഫെയ്‌സ്ബുക്കിൽ സുരേഷ് ഗോപിയുടെ കുറിപ്പ്. തെരഞ്ഞെടുപ്പിന്റെ ചൂടൻ ദിവസങ്ങളിലും എനിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന എന്റെ പ്രിയപ്പെട്ടവൾ.. എന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

Read Also; ‘എന്ത് ഗതികേടാണ്, ഇഷ്ട ദേവന്റെ നാമം പറയാന്‍ പാടില്ലാത്ത അവസ്ഥ’; നോട്ടീസിന് മറുപടി പാര്‍ട്ടി നല്‍കുമെന്ന് സുരേഷ് ഗോപി

സുരേഷ് ഗോപിയ്ക്ക് വോട്ടഭ്യർത്ഥിച്ച് ഭാര്യ രാധികയും മക്കളും സജീവമായി രംഗത്തിറങ്ങിറങ്ങിയിരുന്നു. സിനിമാ രംഗത്തെ സഹപ്രവർത്തകരും സുരേഷ് ഗോപിക്ക് വേണ്ടി കഴിഞ്ഞ ദിവസം വോട്ടഭ്യർത്ഥനയുമായി എത്തിയിരുന്നു. ബിജു മേനോൻ, പ്രിയ വാര്യർ, നിർമ്മാതാവ് ജി.സുരേഷ് കുമാർ തുടങ്ങിയവരടക്കമുള്ളവരാണ് സുരേഷ് ഗോപിക്ക് വോട്ട് തേടി രംഗത്തിറങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top