കൊല ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കാര്‍ക്കരെക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി പ്രഗ്യാസിങ് ഠാക്കൂര്‍

മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കാര്‍ക്കരെക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി പ്രഗ്യാസിങ് ഠാക്കൂര്‍. കാര്‍ക്കരെയുടെ മരണം അദ്ദേഹത്തിന്റെ കര്‍മഫലമാണെന്ന് പ്രഗ്യാസിങ് പറഞ്ഞു. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രഗ്യാസിങിന് പങ്കുണ്ടെന്ന് കണ്ടെത്തിയ മുംബൈ എടിഎസിന്റെ തലവനായിരുന്നു ഹേമന്ദ് കാര്‍ക്കരെ എന്നും പ്രഗ്യാസിങ് പറഞ്ഞു.
2008 നവംബറില്‍ പതിനൊന്നിന് രാത്രി പാക് ഭീകരന്‍ അജ്മല്‍ കസബും സംഘവും മുംബൈയെ അക്രമിച്ചപ്പോള്‍ അതിനെതിരെ ജീവന്‍ ത്യജിച്ച് പോരാടിയ രക്ത സാക്ഷിയാണ് ഹേമന്ദ് കാര്‍ക്കരെയെന്ന പൊലീസ് ഉദ്യോഗസ്ഥന്‍. മുംബൈ എടി എസ് തലവനായിരുന്ന കാര്‍ക്കരെ മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകരരാണെന്ന് കണ്ടെത്തിയത്. പ്രഗ്യാസിങ് ഠാക്കൂര്‍ ഉള്‍പ്പെടേയുള്ള പ്രതികളെ അറസ്റ്റ് ചെയ്തതും കാര്‍ക്കരെയായിരുന്നു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രഗ്യാസിംഗ് ഠാക്കൂര്‍ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. ഇതിനിടയിലാണ് ഹേമന്ദ് കാര്‍ക്കരെ അധിക്ഷേപിച്ച് കൊണ്ടുള്ള പ്രസ്താവന. ഭീകരാക്രമണത്തില്‍ കാര്‍ക്കരെ കൊല്ലപ്പെട്ടത് കര്‍മഫലം കൊണ്ടാണെന്ന് പ്രഗ്യാസിങ് ഠാക്കൂര്‍ പറഞ്ഞു.
ഭീകരാക്രമണക്കേകസില്‍ പ്രതിയായ പ്രഗ്യാസിംഗ് ഠാക്കൂറിനെ ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ശക്തമായ വിവാദം തുടരുകയാണ്. അതിനിടെ ഭീകരാക്രമണത്തില്‍ കാര്‍ക്കരെ വരിച്ച രക്തസാക്ഷിത്വത്തെ ഒരു ഭീകരാക്രമണക്കേസിലെ പ്രതി തന്നെ അധിക്ഷേപിച്ചതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here