24 സർവേ; പി ജയരാജന് മേൽക്കൈ പ്രവചിച്ച് സർവേ

ട്വന്റിഫോർ ലീഡ് സർവേ പ്രകാരം വടകരയിൽ എൽഡിഎഫിന് തന്നെയാണ് മേൽക്കൈ. എൽഡിഎഫ് 44 %, യുഡിഎഫ് 42%, എൻഡിഎ 10% എന്നിങ്ങനെയാണ് സർവേ ഫലം. കെ മുരളീധരനാണ് വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി. പി ജയരാജനാണ് എൽഡിഎഫ് സ്ഥാനാർത്ഥി, വികെ സജീവൻ എൻഡിഎ സ്ഥാനാർത്ഥിയും.
വടകരയ്ക്ക് ഇടത്തേക്കുള്ള ചായ്വ് ഈ സർവേ ഫലത്തിലും പ്രകടമാണ്. യുഡിഎഫിനേക്കാൾ 6% മുന്നിലാണ് എൽഡിഎഫ്. ഏറ്റവും കൂടുതൽ രാഷ്ട്രീയ പോരാട്ടം നൽകുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വടകര. വടകരയിൽ അക്രമ രാഷ്ട്രീയം പ്രധാനവിഷയമായി യുഡിെഫ് ഉയർത്തിക്കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിലൊന്നും എൽഡിഎഫ് കോട്ട ഉലഞ്ഞില്ലെന്ന് വേണം വിലയിരുത്താൻ.
2014 ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ആകെ വോട്ടിന്റെ 43.41 ശതമാനമാണ് മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫിന് നേടാനായത്. അതായത് 4,16,479 വോട്ട്. എൽഡിഎഫിനു വേണ്ടി എൻ ഷംസിർ മത്സരത്തിനിറങ്ങിയപ്പോൾ നേടിയത് 3,13,173 വോട്ട്. ബിജെ പി സ്ഥാനാർത്ഥി വികെ സജീവൻ 76,313 വോട്ടും നേടി. 3,306 വോട്ടിന്റെ കേവല ഭൂരിപക്ഷത്തിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ഓരോ തെരഞ്ഞെടുപ്പുകളിലും ബിജെപി വോട്ട് നില മെച്ചപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെ വടകര പിടിച്ചെടുക്കാൻ മുന്നണികൾ ശക്തമായി തന്നെ പ്രയ്തനിക്കേണ്ടി വരും.
Read Also : 24 സർവേ; ആലത്തൂരിൽ അട്ടിമറിയില്ല
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here