Advertisement

ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി കുതിക്കുന്നു; പ്രതിവര്‍ഷം 23ശതമാനം വളര്‍ച്ച നേടുമെന്ന് പഠനങ്ങള്‍

April 20, 2019
Google News 0 minutes Read

ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണി കുതിക്കുന്നു. പ്രതിവര്‍ഷം 23 ശതമാനം വളര്‍ച്ച നേടുമെന്ന് പഠനങ്ങള്‍.

അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ജെഫ്രീസിന്റെ പഠനമനുസരിച്ച് 2030 ഓടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ മേഖലയില്‍ ഏതാണ്ട് 12,00,000 കോടി രൂപയുടെ വളര്‍ച്ച നേരിടുമെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്.

നിലവില്‍ ഇന്ത്യയിലെ സംഘടിത വിപണിയില്‍ 25 ശതമാനവും ഓണ്‍ലൈന്‍ വിപണിയാണ്. ഇത് 35 ശതമാനത്തിലേക്ക് എത്തുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തുണിത്തരങ്ങള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും അപ്പുറത്തേക്ക് വിപണിയില്‍ വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ശരാശരി കണക്ക് അനുസരിച്ച് ഓരോ ഓമ്#ലൈന്‍ ഉപഭോക്താവും പ്രതിവര്‍ഷം 2,800 രൂപ ചിലവഴിക്കുന്നു എങ്കില്‍, വരും വര്‍ഷങ്ങളില്‍ ഇത് 25,138 രൂപയായി വര്‍ദ്ധിക്കുമെന്നാണ് കണക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here