ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ ബ്ലാക്ക്ബെറി മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ ബ്ലാക്ക്ബെറി മെസഞ്ചര്‍ അഥവാ ബിബിഎം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഈ വര്‍ഷം മെയ്യ് 31നാണ് ആപ്ലിക്കേഷന്‍ സേവനം അവസാനിപ്പിക്കുന്നത്.
എന്നാല്‍ ബിബിഎംന്റെ പുതിയ പതിപ്പ് ഇനി മുതല്‍ ലഭ്യമായിത്തുടങ്ങും. എന്നാല്‍ ആറുമാസത്തേക്ക് 2.46 ഡോളറാണ് പുതിയ പതിപ്പ് ഉപയോഗിക്കാനുള്ള നിരക്ക്.
2005 ലാണ് ബ്ലാക്ക്ബെറി ഉപയോക്താക്കളില്‍ എത്തിത്തുടങ്ങുന്നത്. തുടക്കത്തില്‍ ബ്ലാക്ക്ബെറി ഉപകരണങ്ങളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളു. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ പ്രചാരം വര്‍ദ്ധിച്ചതോടെ ബ്ലാക്ക്ബെറിയ്ക്കും ബിബിഎമ്മിനും ഉപയോക്താക്കളെ നഷ്ടപ്പെടാന്‍ തുടങ്ങി. 2013ല്‍ ബ്ലാക്ക്ബെറി ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറക്കിയെങ്കിലും അധികം ഉപയോക്താക്കളെ സമ്പാദിക്കാന്‍ ബിബിഎം കഴിഞ്ഞില്ല.
മേയ് 31 ന് മുമ്പ് ബിബിഎമ്മില്‍ പങ്കുവെച്ച ചിത്രങ്ങളും, വീഡിയോകളും ഫയലുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ അധികൃതര്‍ അവസരമൊരുക്കിയിട്ടുണ്ട്. പ്രതീക്ഷിച്ചപോലെ വളരാന്‍ കഴിയാത്തതില്‍ ബ്ലാക്ക് ബെറിയ്ക്ക് വിഷമമുണ്ടെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here