24 സർവേ; ചാലക്കുടി യുഡിഎഫിന്

ചാലക്കുടിയിൽ യുഡിഎഫിന് 41%, എൽഡിഎഫിന് 37 %, എൻഡിഎയ്ക്ക് 17% എന്നിങ്ങനെയാണ് സർവേ ഫലം. ഇത്തവണ ചാലക്കുടിയിൽ ഇടത് സ്ഥാനാർത്ഥിയായ ഇന്നസെന്റിനെയും എൻഡിഎ സ്ഥാനാർത്ഥിയായ എഎൻ രാധാകൃഷ്ണനെയും പിന്തള്ളി യുഡിഎഫ് സ്ഥാനാർത്ഥി
ബെന്നി ബഹനാനാണ് മുന്നേറുകയെന്നതാണ് സർവേ ഫലം.
പ്രചാരമത്തിന്റെ അവസാനഘട്ടത്തിലേക്ക് വരുമ്പോൾ ഇന്നസെന്റിന് നേരിയ മുൻതൂക്കമുണ്ടാകാം എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അങ്ങനെയല്ലെന്നാണ് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതിനൊരു കാരണം ചലക്കുടിയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ സാനിധ്യമാണ്. തെക്കൻ കേരളത്തിലാണ് ശബരിമല വിഷയം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത്്. ഇന്നസെന്റിന് വോട്ട് വിഹിതം കുറയാനും, എഎൻ രാധാകൃഷ്ണന് വോട്ട് വിഹിതം കൂടാനും ഇത് കാരണമായി. പത്ത് ശതമാനത്തിൽ നിന്ന് 17 ശതമാനത്തിലേക്ക് എൻരാധാകൃഷ്ണൻ വോട്ട് വിഹിതം വർധിപ്പിച്ചിട്ടുണ്ട് എന്നത് മറ്റൊരു ശ്രദ്ധേയ കാര്യമാണ്.
യാക്കോബായ വിഭാഗത്തിന്റെ വലിയ സ്വാധീനമുള്ള മണ്ഡലമാണ് ചാല്ക്കുടി. പൊതുവെ ഇടതുപക്ഷത്തിനാണ് ഇവരുടെ പിന്തുണയെങ്കിലും സമുദായാംഗം എന്ന് അവർ വിലയിരുത്തുന്ന ബെന്നി ബഹനാനിലേക്ക് വോട്ട് വരുന്നു എന്ന കൗതുകവും ഇവിടെ ശ്രദ്ധേയമാണ്.
Read Also : 24 സർവേ; ആലപ്പുഴയിൽ എഎം ആരിഫ് ബഹുദൂരം മുന്നിൽ
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here