പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിൽ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറയുമായ പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും. നാല് പൊതുപരിപാടികളിലും പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരജവാന്‍ വിവി വസന്ത്കുമാറിന്റെ വീട്ടിലും പ്രിയങ്ക സന്ദര്‍ശനം നടത്തും.ഇന്ന് വയനാട്ടില്‍ തങ്ങുന്ന പ്രിയങ്ക നാളെ ഡൽഹിയിലേക്ക് മടങ്ങും
രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഇത് രണ്ടാം തവണയാണ് വയനാട്ടിലെത്തുന്നത്. രാവിലെ 11 മണിയോടെ വയനാട്ടിലെത്തുന്ന പ്രിയങ്ക മാനന്തവാടിയില്‍ പൊതുപരിപാടിയിലും പുല്‍പ്പളളിയില്‍ കര്‍ഷകസംഘമത്തിലും പങ്കെടുക്കും.തുടര്‍ന്ന് പുല്‍വാമയില്‍ വീരമ്യത്യൂ വരിച്ച വിവി വസന്ത്കുമാറിന്റെ വീട്ടിലും നിലമ്പൂരിലേയും അരീക്കോട്ടെയും പൊതുപരിപാടികളിലും പങ്കെടുക്കും.പ്രിയങ്കയുടെ രണ്ടാം വരവിനെ ആഘോഷമാക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം.
ഇന്ന് കേരളത്തില്‍ തങ്ങുന്ന പ്രിയങ്ക നാളെ ദില്ലിയിലേക്ക് മടങ്ങും.പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുന്‍പുളള കൊട്ടിക്കലാശത്തിനും കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ മണ്ഡലത്തിലെത്തും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here