ഉത്തർപ്രദേശിൽ തീവണ്ടി പാളം തെറ്റി; 13 പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ കാൺപൂരിൽ തീവണ്ടി പാളം തെറ്റി 13 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൊൽക്കത്തയിൽ നിന്ന് ഡെൽഹിയിലേക്ക് പോവുകയായിരുന്ന ഹൗറ-ന്യൂഡെൽഹി പൂർവ്വ എക്‌സപ്രസിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കാൻപൂരിനടുത്തുള്ള റൂമ ഗ്രാമത്തിനടുത്തുവെച്ച് അപകടമുണ്ടായത്. വിവരം കിട്ടിയതോടെ സ്ഥലത്തേക്ക് കാൻപൂരിൽ നിന്ന് 15 ആംബുലൻസുകളെത്തിച്ചു.
Read Also : ഉത്തർപ്രദേശില്‍ നിന്ന് കലാപങ്ങള്‍ ഒഴിവാക്കി നിർത്താന്‍ ബിജെപി സർക്കാരിന് കഴിഞ്ഞു : യോഗി ആദിത്യനാഥ്
പന്ത്രണ്ട് കോച്ചുകളിൽ അഞ്ചെണ്ണത്തിനെങ്കിലും കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. എല്ലാ കോച്ചുകളും മറിഞ്ഞ നിലയിലാണ്. ഈ കോച്ചുകളെല്ലാം എടുത്ത് മാറ്റിയ ശേഷമേ ഇത് വഴിയുള്ള ട്രെയിൻ ഗതാഗതം സാധ്യമാകൂ. തീവണ്ടിപ്പാതയ്ക്കും കേടുപാടുണ്ട്.
Ministry of Railways on Poorva Express derailment: Relief train, with 900 passengers on board, has left Kanpur. Three injuries have been reported – 2 people with minor injuries and 1 with serious injuries. pic.twitter.com/ev4C46mEzV
— ANI UP (@ANINewsUP) 20 April 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here