Advertisement

കാക്കനാട് ട്രാൻസ്ജൻഡേഴ്സിനു നേരെ ആക്രമണം; പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണി

April 21, 2019
1 minute Read

എറണാകുളം കാക്കനാട് ടൗണില്‍ വെച്ച് ട്രാന്‍സ്ജെൻഡേഴ്സിനു നേരെ യുവാവിന്റെ ആക്രമണം. അഹാന, ശ്രിയ എന്നീ ട്രാന്‍സ് യുവതികള്‍ക്കു നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. ആദ്യം റോഡില്‍ വച്ച് ആക്രമിച്ച പ്രതി പിന്നീട് വീട്ടിലെത്തി അവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഭീഷണി മുഴക്കി.

ഇന്നു വൈകിട്ട് കാക്കനാട്ട് വെച്ച് ഇരുവരും കടയില്‍ സാധനം വാങ്ങാനായി പോയപ്പോഴാണ് സംഭവമുണ്ടായത്. ഇവര്‍ക്കുനേരെ ഇതരസംസ്ഥാനക്കാരായ രണ്ടുപേര്‍ മോശമായി സംസാരിക്കുകയും അഹാനയും ശ്രിയയും അവരോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. ആ സമയം ബുള്ളറ്റില്‍പ്പോയ യുവാവ് വണ്ടി നിര്‍ത്തി അഹാനയോടും ശ്രിയയോടും കയർത്തു സംസാരിച്ചു. ഇതര സംസ്ഥാനക്കാരോട് ദേഷ്യപ്പെട്ടത് തന്നോടാണെന്നു തെറ്റിദ്ധരിച്ചാണ് അയാള്‍ അഹാനയോടും ശ്രിയയോടും കയര്‍ത്തത്. തുടർന്നായിരുന്നു ആക്രമണം.

അഹാനയുടെ മുടിയില്‍ പിടിച്ച് ഇയാൾ നിലത്തടിച്ചു. ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് അവര്‍ സമീപത്തുള്ള തങ്ങളുടെ വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും പുറകേ വന്ന് വീണ്ടും അവരെ ആക്രമിച്ചു. വഴിയില്‍ക്കിടന്ന പലകക്കഷണമെടുത്ത് അവരെ അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

അടുത്തിടെ സര്‍ജറി കഴിഞ്ഞ ശ്രിയയുടെ ഗുഹ്യഭാഗത്തു വരെ മര്‍ദനമേറ്റു. അഹാനയുടെ തലയ്ക്കും കൈയ്ക്കും ശ്രിയയുടെ ഗുഹ്യഭാഗത്തും സാരമായ പരിക്കുണ്ട്. ഇരുവരും ഇപ്പോള്‍ തൃക്കാക്കര മുനിസിപ്പല്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top