പാലക്കാട് സംഘർഷം; കോൺഗ്രസ്,സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പാലക്കാട് ജില്ലയിൽ സംഘർഷം. മുതലമടയിലും ഗോവിന്ദാപുരത്തുമുണ്ടായ സംഘർഷങ്ങളിൽ കോൺഗ്രസ്,സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മുതലമട അംബേദ്കർ കോളനിയിലെ കോൺഗ്രസ് പ്രവർത്തകരായ ശിവരാജൻ, കിട്ടുച്ചാമി, വിജയ്, സുരേഷ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഗോവിന്ദാപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ ഇദ്ദേഹത്തെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനത്തിന്റെ നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ പരിക്കേറ്റ രമ്യ ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലേറിൽ ആലത്തൂർ എംഎൽഎ പ്രസേനനും പരിക്കേറ്റു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here