തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. കേരളത്തിൽ വോട്ടെടുപ്പിനായുള്ള എല്ലാ നടപടികളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക.
2,61,51, 534 വോട്ടർമാരാണ് കേരളത്തിൽ ഉള്ളത്. ഇതിൽ 1,34,66,521 സ്തീകളും 1,26,84,839,, പുരുഷന്മാരും 174 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. രണ്ട് ലക്ഷത്തിഎൺപത്തിയെട്ടായിരം കന്നിവോട്ടർന്മാരാണ് ഇക്കുറി വോട്ട് രേഖപ്പെടുത്തുക.
ഇതിനു പുറമേ സ്ട്രോങ് റൂമുകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കും. വിവി പാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. ഒരു മണ്ഡലത്തിലെ 5 വിവി പാറ്റ് രസീതുകളാണ് കോടതി ഉത്തരവനുസരിച്ച് എണ്ണുക.
വോട്ടെടുപ്പ് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ പോളിങ് സ്റ്റേഷനിലെ യന്ത്രങ്ങളുടെ കൃത്യത ഉറപ്പാക്കാൻ ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക്പോൾ നടത്തും. സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളിലും 359 തീവ്ര പ്രശ്ന സാധ്യതാ ബൂത്തുകളുമാണുള്ളത്. ഇത്തരം ബൂത്തുകളിലെ സുരക്ഷ മുൻനിർത്തി കേന്ദ്രസേനയെ നിയോഗിച്ചിട്ടുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here