ഗൂഗിള്‍ ക്രോമിന്റെ 74-ാം പതിപ്പില്‍ ഡാര്‍ക്ക് മോഡ് ഓപ്ഷന് എത്തുന്നു

ഗൂഗിള്‍ ക്രോമിന്റെ ആപ്ലിക്കേഷനുകളില്‍ ഡാര്‍ക്ക് മൂഡ് ഓപ്ഷന് അവതരിപ്പിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് സ്റ്റേബിള്‍ വേര്‍ഷനിലാണ് ഗൂഗിള്‍ ഈ പുതിയ അപ്ഡേഷന് അവതരിപ്പിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് പൊലീസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡാര്‍ക്ക് തീം ഓണ്‍ ആക്കുന്നതോടെ മുഴുവന്‍ സ്ക്രീനും ഇരുണ്ട നിറത്തിലേക്ക് മാറും. അക്ഷരങ്ങള്‍ വെളുത്ത നിറത്തിലാവുന്നതാണ് സംവിധാനം.
ക്രോമിന്റെ 74-ാം പതിപ്പിലാണ് അപ്ഡേഷന് ആഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരിയിലാണ് ഗൂഗിള്‍ ഡാര്‍ക്ക് മോഡ് പരീക്ഷിക്കാന്‍ തുടങ്ങിയത്. മാക്ക് ഉപയോക്താക്കള്‍ക്ക് കഴിഞ്ഞമാസം ഗൂഗിള്‍ ഡാര്‍ക്ക് മോഡ് ലഭ്യമായിത്തുടങ്ങിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here