‘മമ്മൂട്ടിയ്ക്കും ഫാൻസിനും നന്ദി’; മധുര രാജയ്ക്ക് നന്ദി പറഞ്ഞ് സണ്ണി ലിയോൺ

മമ്മൂട്ടിക്കും ആരാധകർക്കും നന്ദി പറഞ്ഞ് നടി സണ്ണി ലിയോൺ. മധുരരാജയിലെ തൻ്റെ പ്രകടനം ഏറ്റെടുത്തതിനാണ് സണ്ണി നന്ദി അർപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുമൊത്തുള്ള ചിത്രം തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു സണ്ണിയുടെ നന്ദി പ്രകാശനം.

‘മധുരരാജയിലെ എൻ്റെ പ്രകടനം വ്യാപകമായി അഭിനന്ദിച്ച എൻ്റെ ആരാധകർക്കും മമ്മൂട്ടിക്കും നന്ദി’ എന്നാണ് സണ്ണി ചിത്രത്തിന് അടിക്കുറിപ്പെഴുതിയത്. മധുരരാജയിലെ മമ്മൂട്ടിയുമൊത്ത് നിൽക്കുന്ന ചിത്രത്തോടൊപ്പം കുറിച്ച സണ്ണിയുടെ ഈ പോസ്റ്റ് വ്യാപകമായി പങ്കു വെക്കപ്പെടുന്നുണ്ട്.

പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് മധുരരാജ. മധുരരാജയിൽ സണ്ണി ലിയോൺ ഐറ്റം സോങ്ങുമായി പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമ ഇപ്പോഴും തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top