ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു; ചിത്രീകരണം ഏപ്രില്‍ 24ന് ആരംഭിക്കുമെന്ന് വിനയന്‍

വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രീകരണം ഈ മാസം 24ന് ആരംഭിക്കുമെന്ന് സംവിധായകന്‍ വിനയന്‍ ഫെയ്‌സ് ബുക്കില്‍ക്കുറിച്ചു.
വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ആകാശഗംഗയുടെ രണ്ടാം ഭാഗവും ചിത്രീകരിക്കുക. വിനയന്‍ സംവിധാനം ചെയ്ത് ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍
1999ലാണ് ചിത്രം പുറത്തിറങ്ങുന്നത്. ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി, മധുപാല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അഭിനയിച്ചത്.
ആകാശ ഗംഗ-2 ല്‍ രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യും.
പ്രകാശ് കുട്ടിയാണ് ക്യാമറാമാന്‍. ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കും.
സാങ്കേതിക തികവിന്റെ സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഒന്നാം ഭാഗത്തേക്കാള്‍ മികച്ചതാവും രണ്ടാം ഭാഗമെന്ന് സംവിധായകന്‍ വിനയന്‍ ട്വിറ്ററില്‍ക്കുറിച്ചു. ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here