മുഖം മിനുക്കി പുതിയ ബൊലേറോ…

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ നിരത്തുകളില്‍ സജീവ സാന്നിദ്ധ്യമായ ബൊലേറോ മുഖം മിനുക്കുന്നു.സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളില്‍ ഉപഭോക്താക്കളുടെ ഇഷ്ട വാഹനമായ ബെലേറോ, പുതിയ മോഡല്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി പരീക്ഷണയോട്ടം നടത്തിയതായാണ് വാര്‍ത്തകള്‍.
പ്രീമിയം ഇന്റീരിയറില്‍ എത്തുന്ന വാഹനത്തിന് ഹെഡ്ലൈറ്റ്, ബമ്പര്‍, എംഹോക്, പവര്‍ എന്നീ ബാഡ്ജിംങ് എന്നിവയും വാഹനത്തിന്റെ പുതിയ മോഡലിലുണ്ട്. ഇതിനു പുറമേ, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവ വരാനിരിക്കുന്ന ബൊലേറൊയുടെ പ്രത്യേകതകളാണ്.
വാഹനത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് റിമൈന്‍ഡര്‍ എന്നിവ വാഹനത്തിലുണ്ടാകും.
മഹീന്ദ്രയുടെ തന്നെ ജെന്‍3 പ്ലാറ്റ്ഫോമിലാണ് പുതിയ ബൊലേറൊ നിര്‍മ്മിക്കുന്നത്.
ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലെത്തുന്ന വാഹനത്തിന് 17 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഫ്യുവല്‍ കപ്പാസിറ്റി. എട്ട് ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here