ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി; ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയേക്കും

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയേക്കും. മുന്‍പ് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇളവ് ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കു മേലാണ് അമേരിക്കയുടെ ഈ നടപടി. മെയ് രണ്ടുമുതല്‍ പുതിയ തീരുമാനം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍,തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കു നേരെയാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ഇറാനുമായി
വ്യാപാര ഇടപാടുള്ള രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തും എന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇറാന്‍ ഭീകര സംഘടനകളെ പിന്‍തുണയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ വാദം. അതുകൊണ്ടു തന്നെ ഇറാന്റെ പ്രദാന വരുമാന സ്രോതസ്സായ എണ്ണ വ്യാപാരത്തിനുമേല്‍ ഏര്‍പ്പെടുത്തുന്ന ഉപരോധം, ആകെയുള്ള സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും ഇതുവഴി ഇറാന്റെ ആണവായുധനിര്‍മ്മാണ നടപടികള്‍ തടയുകയുമാണ് അമേരിക്കയുടെ ഉദ്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here