Advertisement

ബെഗുസരായിയിൽ റോഡ് ഷോയ്ക്കിടെ കനയ്യകുമാറിന് നേരെ വീണ്ടും കരിങ്കൊടി; സംഘർഷം

April 22, 2019
0 minutes Read

ബെഗുസരായിയിലെ സിപിഐ സ്ഥാനാർത്ഥിയും ജെഎൻയു മുൻ യൂണിയൻ പ്രസിഡന്റുമായ കനയയ്കുമാറിന് നേരെ കരിങ്കൊടി. ഞായറാഴ്ചയാണ് സംഭവം. ബെഗുസരായിയിൽ റോഡ് ഷോയ്ക്കിടെ കനയ്യകുമാറിന് നേരെ ചില യുവാക്കൾ കരിങ്കൊടി വീശുകയായിരുന്നു.

കൊറൈ എന്ന ഗ്രാമത്തിൽ റോഡ് ഷോയിൽ എത്തിയപ്പോഴായിരുന്നു സംഭവം. കനയ്യക്കെതിരെ മുദ്രാവാക്യം വിളിച്ച് യുവാക്കൾ കരിങ്കൊടി വീശുകയായിരുന്നു. ഇതിന് പിന്നാലെ കനയ്യയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. നിലവിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കനയ്യകുമാറിന്റെ റോഡ് ഷോയ്‌ക്കെതിരെ മുൻപും പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയിരുന്നു. ബെഗുസരായിയിൽ റോഡ് ഷോ നടത്തുന്നതിനിടെ പ്രദേശവാസികൾ കനയ്യകുമാർ സഞ്ചിരിച്ച വാഹനം തടയുകയും കരിങ്കൊടി വീശുകയും ചെയ്തിരുന്നു. ലോഹിയ നഗർ കോളനിയിൽ റോഡ് ഷോ നടത്തുന്നതിനിടെയും കനയ്യക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

കനയ്യകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ ബിഹാറിൽ പാർട്ടിയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഇക്കുറി ശക്തമായ ത്രികോണമത്സരമാണ് ബെഗുസരായിൽ നടക്കുന്നത്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്, ആർജെഡി കോൺഗ്രസ് സഖ്യസ്ഥാനാർത്ഥി തൻവീർ ഹസ്സൻ എന്നിവരാണ് കനയ്യയുടെ എതിരാളികൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top