Advertisement

ഗായകൻ നജീം അർഷാദിന് കുഞ്ഞ് പിറന്നു

April 22, 2019
0 minutes Read

ഗായകൻ നജീം അർഷാദിന് കുഞ്ഞ് പിറന്നു. ഇന്ന് വൈകീട്ടോടെയാണ് കുഞ്ഞ് പിറന്ന സന്തോഷം നജീം അർഷാദ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. നജീമിനും ഭാര്യ തസ്‌നിക്കും ആൺകുഞ്ഞാണ് പിറന്നിരിക്കുന്നത്.

റിയാലിറ്റി ഷോയിൽ വിജയകിരീടം ചൂടിക്കൊണ്ടാണ് നജീം ശ്രദ്ധേയനാകുന്നത്. തുടർന്ന് സ്റ്റേജ് ഷോകളിലും മറ്റും തിളങ്ങി നിന്ന താരം മമ്മൂട്ടി ചിത്രം മിഷൻ 90 ഡേയ്‌സിലൂടെയാണ് പിന്നണി ഗാനരംഗത്തെത്തുന്നത്.

പിന്നീട് കുരുക്ഷേത്ര, ചെമ്പട, ഡോക്ടർ ലവ്, കാസനോവ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മിൽ, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം, വിക്രമാദിത്യൻ, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ നജീം പിന്നണി പാടിയിട്ടുണ്ട്.

മികച്ച ഗായകനുള്ള കേരള ഫിലിം ക്രിട്ടിക്ക് അവാർഡ്, ഏഷ്യാവിഷൻ അവാർഡ്,ഗൾഫ് മലയാളം മ്യൂസിക്ക് അവാർഡ്, അമൃത ടിവി അവാർഡ്, തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ് തുടങ്ങി അനേകം അവാർഡുകളും കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ നജീം കരസ്ഥമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top