Advertisement

‘ഭരണത്തിന്റെ മറവിൽ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകൾ’; കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി

May 7, 2024
1 minute Read
arvind kejriwal hawala money ed

കെജ്‌രിവാളിനെതിരെ ശക്തമായ ആരോപണങ്ങളുമായി ഇഡി. ഭരണത്തിന്റെ മറവിൽ കെജ്‌രിവാൾ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകളാണ് എന്ന് ഇഡി പറയുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ സംശയിച്ചിരുന്നില്ല. കെജ്‌രിവാളിനെ പ്രതിചേർത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഇഡി സുപ്രിം കോടതിയിൽ പറഞ്ഞു.

ശരത് ഡി നൽകിയ മൊഴികൾ വിശ്വാസമാണ് എന്ന നിഗമനത്തിലെത്തിയത് ജുഡീഷ്യൽ ഓഫീസർ. മൊഴികളിൽ ഒരു വൈരുദ്ധ്യവും ഇല്ല. വൈരുദ്ധ്യം ഉണ്ടെന്നത് കെജ്‌രിവാളിന്റെ അസംബന്ധ പ്രചരണം. ലഭ്യമായ മൊഴി അനുസരിച്ച് ഈ അഴിമതി കെജരിവാളിന്റെ താല്പര്യമോ സാന്നിധ്യമോ ചിന്തയോ ഇല്ലെങ്കിൽ നടക്കുകയില്ലായിരുന്നു എന്ന് ബോധ്യപ്പെട്ടു. ഗോവയിലെ സപ്ത നക്ഷത്ര ഹോട്ടലിൽ കെജ്‌രിവാൾ ഹവാലാ ഇടപാടിന് നേതൃത്വം നൽകി എന്നും ഇഡി പറഞ്ഞു.

Story Highlights: arvind kejriwal hawala money ed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top