Advertisement

ടിക് ടോക് നിരോധനം; ഹർജിയിൽ ഉടൻ തീർപ്പ് കൽപ്പിക്കണമെന്ന് സുപ്രീം കോടതി

April 22, 2019
0 minutes Read

ടിക് ടോകിന് നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഉടൻ തീർപ്പ് കൽപ്പിക്കണമെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനാണ് സുപ്രീം കോടതി നിർദേശം നൽകിയത്. വരുന്ന ബുധനാഴ്ച തന്നെ ഹർജി പരിഗണിക്കണം.

ഇല്ലെങ്കിൽ ടിക് ടോക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനുള്ള താൽക്കാലിക സ്റ്റേ നീക്കം ചെയ്യുമെന്നും കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ടിക് ടോക് ആപ്പ് മൊബൈൽ പ്ലേ സ്റ്റോറുകളിൽ നിക്കം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് ടിക് ടോക് അധികൃതർ സുപ്രീം കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top