Advertisement

സ്തനാർബുദം മാറിയത് ഗോമൂത്രം കുടിച്ച്; സാധ്വി പ്രജ്ഞ

April 23, 2019
0 minutes Read

തന്റെ സ്തനാർബുദം മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്ന അവകാശവാദവുമായി ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞ ഠാക്കൂർ.  പലയിടങ്ങളിലും ഗോക്കളോട് പെരുമാറുന്നത് വേദനാജനകമാണെന്നും ഗോധനം അമൃതാണെന്നും സാധ്വി പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പശുക്കളെ ചുറ്റിപ്പറ്റിയുള്ള വർത്തമാനകാല രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.

പശുക്കളിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ ആരോഗ്യനേട്ടങ്ങളേയും സാധ്വി പുകഴ്ത്തി. ഗോമൂത്രത്തിന്റെ മാഹാത്മ്യം നേരിട്ട് അറിഞ്ഞ വ്യക്തിയാണ് താൻ. ഗോമൂത്രത്തോടൊപ്പം ആയുർവേദ മരുന്നുകളടങ്ങിയ പഞ്ചഗവ്യം സേവിച്ചതിലൂടെയാണ് അർബുദം മാറിയത്. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്, പാൽ എന്നിവ നിശ്ചിത അളവിൽ ചേർത്ത് പുളിപ്പിക്കുന്നതാണ് പഞ്ചഗവ്യം.

പശുവിനെ പ്രത്യേക രീതിയിൽ തടവുന്നത് രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. തപസിന് അനുയോജ്യമായ സ്ഥലമാണ് ഗോശാലയെന്നും സാധ്വി
അഭിപ്രായപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top