Advertisement

വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി

April 23, 2019
1 minute Read

വയനാട്ടില്‍ കോൺഗ്രസ്സ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാറുമൊത്ത് വോട്ട് ചെയ്ത് ഇറങ്ങിയതിനു ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാനസര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദേഹം പറഞ്ഞു. ആലപ്പുഴയില്‍ എ.എം ആരിഫ് പാട്ടും പാടി ജയിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Read Also: തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണാര്‍ത്ഥം അമേഠിയില്‍ നിന്നും 1000 വനിതകള്‍ വയനാട്ടിലേക്ക്

അതേ സമയം സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുകയാണ്. ആദ്യ ഏഴ് മണിക്കൂറിൽ രേഖപ്പെടുത്തിയത് 37 ശതമാനം വോട്ടാണ്. വടകര- 41.24%, കാസർകോട്- 43.14%, പാലക്കാട് -44.17%, ആലത്തൂർ- 41.45%, വയനാട് -45.35%, മലപ്പുറം- 38.83%, മാവേലിക്കര മണ്ഡലം: 36.94%, ചാലക്കുടി: 43.72, എറണാകുളം 39.8 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top