കുപ്പിവെള്ളവും ഐസ്‌ക്രീമും, സൗജന്യ സേവനവുമായി ഡോക്ടർമാർ; പോളിങ് ശതമാനം ഉയർത്താൻ വമ്പൻ ഓഫറുകൾ!

പോളിങ് ശതമാനം ഉയർത്താൻ വമ്പൻ ഓഫറുകൾ. ചൂണ്ടു വിരലിൽ വോട്ട് ചെയ്ത മഷിയുമായെത്തുന്നവർക്കായി വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരി വ്യവസായി സംഘടനകളും മറ്റ് സ്ഥാപനങ്ങളുമാണ് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യൂ നിന്ന് വോട്ട് ചെയ്യുന്നവർക്ക് കുടിവെള്ളവും ഐസ്‌ക്രീമും മുതൽ അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കിഴിവുണ്ട്.
രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും പെട്രോളിനും ഡീസലിനും വോട്ട് ചെയ്ത അടയാളവുമായെത്തുന്നവർക്ക് ലിറ്ററിന് 50 പൈസ നിരക്കിൽ കുറച്ച് നൽകുമെന്ന് സംഘടനാ നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ജംഷഡ്പൂരിലെ ഇരുചക്ര വാഹന വ്യാപാരികൾ ഇന്ന് ബൈക്കുകൾ വാങ്ങാൻ വരുന്നവർ വോട്ട് ചെയ്തിട്ടാണ് വരുന്നതെങ്കിൽ 1000 രൂപയുടെ ഡിസ്‌കൗണ്ട് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപ വരെ പ്രതിദിന ഫീസ് വാങ്ങുന്ന ഡോക്ടർമാർ ഇന്നത്തെ ചികിത്സ സൗജന്യമായി നൽകുമെന്നും വ്യക്തമാക്കി.
രാജ്യത്ത് പോളിങ് ശതമാനം ഉയർത്തുന്നതിനായി അണിചേരാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഹ്വാന പ്രകാരമാണ് വമ്പൻ ഓഫറുകളുമായി സംഘടനകളും സ്ഥാപനങ്ങളും രംഗത്തിറങ്ങിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here