കണ്ണൂരിൽ സിപിഎം വ്യാപക കള്ളവോട്ടും അക്രമവും നടത്തി : കെ സുധാകരൻ

കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ സിപിഎം വ്യാപകമായി കള്ളവോട്ടും അക്രമവും നടത്തിയെന്ന് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ബൂത്ത് ഉൾപ്പടെ 97 പോളിംഗ് ബൂത്തുകളിൽ കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം.
കള്ളവോട്ട് നടന്നെന്ന ആരോപണമുള്ള ബൂത്തുകളുടെ വിവരങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് കള്ളവോട്ട് നടന്നത്. ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ നിയമപോരാട്ടം നടത്തുമെന്നും സുധാകരൻ പറഞ്ഞു.
Read Also : സിപിഎം കള്ളവോട്ട് ചെയ്യുമെന്നാവർത്തിച്ച് കെ സുധാകരൻ
‘അക്രമങ്ങൾ നടന്നിട്ടുപോലും കോൺഗ്രസ് വോട്ടർമാർ കൃത്യമായി വോട്ടു ചെയ്തു. പക്ഷേ വരാത്ത മുഴുവൻ ആളുകളുടെ വോട്ടും അതിനുശേഷം ബൂത്തിലിരുന്ന് കുത്തി കുത്തി വ്യാപകമായി കള്ളവോട്ട് ചെയ്തു. അങ്ങനെയൊരു നാണംകെട്ട കള്ളവോട്ട് ഇതുവരെയാരും ചെയ്തിട്ടില്ല. കണ്ണൂരിൽ ഇതാദ്യത്തെ സംഭവമാണ്.’ സുധാകരൻ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here