‘നമുക്ക് നമ്മുടെ രീതികൾ തുടരാം’; പ്രചാരണത്തിന് ഉപയോഗിച്ച ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും നീക്കാൻ പി രാജീവ്

വോട്ടെടുപ്പ് കഴിഞ്ഞതോടെ രണ്ട് ദിവസത്തിനകം മണ്ഡലത്തിൽ തനിക്ക് വേണ്ടി സ്ഥാപിച്ചതും പതിച്ചതുമായ പ്രചരണ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യുമെന്ന് അറിയിച്ച് എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുക്ക് നമ്മുടെ രീതികൾ തുടരാമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ബോർഡുകൾ പോസ്റ്ററുകൾ എന്നിവ രണ്ട് ദിവസത്തിനകം നീക്കം ചെയ്യാമെന്നും രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ലെറ്റ്സ് ക്ലീൻ എറണാകുളം എന്ന ആഹ്വാനത്തോടൊപ്പമാണ് രാജീവ് ഇത് കുറിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഫ്ളക്സ് ബോർഡ് ഉപയോഗത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അനധികൃത ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് തെരഞ്ഞെടുപ്പിൽ ഫ്ളക്‌സുകൾ ഉപയോഗിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമായും ഫ്ളെക്സ് ബോർഡുകളെ ആശ്രയിക്കുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതിനാൽ കോടതി ഇടപെടണമെന്നായിരുന്നു. ബോർഡുകൾക്ക് നിരോധനമുണ്ടായതോടെ രാഷ്ട്രീയ പാർട്ടികൾ പ്രധാനമായും ചുവരെഴുത്തിലേക്കും പോസ്റ്ററുകളിലേക്കും തിരിഞ്ഞിരുന്നു.
Read more: തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗത്തിനെതിരെ ഹൈക്കോടതി
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രചരണബോർഡുകൾ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശമുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഈ നിർദേശം പല ഘട്ടങ്ങളിലും അവഗണിക്കുന്നതിനാൽ പ്രചരണ ബോർഡുകൾ നീക്കം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് ജില്ലാ കലക്ടർമാരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here