Advertisement

‘പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ് കുമാറിനോടല്ല’; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

April 24, 2019
1 minute Read

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോടാണ്, അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക പറഞ്ഞു. നടൻ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തിൽ വിമർശനവുമായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയും രംഗത്തെത്തി. രാഷ്ടീയത്തിൽ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുർജേവാലയുടെ പ്രതികരണം.

Read more:‘റിട്ടയർമെന്റ് പ്ലാനുകളെക്കുറിച്ച് ആലോചിച്ചിട്ടില്ല; നുണ പറഞ്ഞത് ദീർഘ കാലം ജനങ്ങളുടെ മതിപ്പ് നേടാൻ കഴിയുകയില്ല’ : പ്രധാനമന്ത്രി

പ്രധാനമന്ത്രിയാകുമെന്നത് ഒരിക്കൽ പോലും കരുതിയിരുന്നില്ലെന്നും സൈനികനാകാനാണ് ആഗ്രഹിച്ചതെന്നുമായിരുന്നു അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ മോദി പറഞ്ഞത്. റിട്ടയർ പ്ലാനുകളെക്കുറിച്ച് ആലോചിച്ചിട്ടില്ല. എപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. നുണ പറഞ്ഞത് ദീർഘ കാലം ജനങ്ങളുടെ മതിപ്പ് നേടാൻ കഴിയുകയില്ല. ചില ചിട്ടകൾ പാലിക്കുന്ന വ്യക്തിയാണ് താനെന്നും മോദി പറഞ്ഞിരുന്നു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമ്താ ബാനർജിയും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാബ് നബി ആസാദുമായി നല്ല ബന്ധമാണുള്ളത്. തെരെഞ്ഞെടുപ്പ് സമയത്ത് മുടക്കം സംഭവിക്കാറുണ്ടെങ്കിലും മമ്താ ബാനർജി എല്ലാവർഷവും കുർത്ത സമ്മാനിക്കാറുണ്ട്. തെരെഞ്ഞെടുപ്പ് സമയത്ത് ഈ കാര്യം പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇത് പറയാൻ തനിക്ക് മടിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top