Advertisement

‘റിട്ടയർമെന്റ് പ്ലാനുകളെക്കുറിച്ച് ആലോചിച്ചിട്ടില്ല; നുണ പറഞ്ഞത് ദീർഘ കാലം ജനങ്ങളുടെ മതിപ്പ് നേടാൻ കഴിയുകയില്ല’ : പ്രധാനമന്ത്രി

April 24, 2019
1 minute Read

പ്രതിപക്ഷ നേതാക്കളുമായി നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണെന്ന് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കൽ പോലും പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് കരുതിയിരുന്നില്ല. കള്ളം പറഞ്ഞു കൊണ്ട് ഏറെ കാലം പിടിച്ചു നിൽക്കാനാവില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ബോളിവുഡ് നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിനിടെയാണ് മോദിയുടെ പ്രതികരണം.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമ്താ ബാനർജിയും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാബ് നബി ആസാദുമായി നല്ല ബന്ധമാണുള്ളത്. തെരെഞ്ഞെടുപ്പ് സമയത്ത് മുടക്കം സംഭവിക്കാറുണ്ടെങ്കിലും മമ്താ ബാനർജി എല്ലാവർഷവും കുർത്ത സമ്മാനിക്കാറുണ്ട്. തിരെഞ്ഞെടുപ്പ് സമയത്ത് ഈ കാര്യം പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇത് പറയാൻ തനിക്ക് മടിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Read Also : ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്കു പിന്നിലെ കാരണം രാഷ്ട്രീയ പ്രതിസന്ധി; പ്രസിഡന്റിനെതിരെ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രി

‘പ്രധാനമന്ത്രിയാകുമെന്നത് ഒരിക്കൽ പോലും കരുതിയിരുന്നില്ല. സൈനികനാകാനാണ് ആഗ്രഹമുണ്ടായിരുന്നെന്നും മോദി പറഞ്ഞു. റിട്ടയർ പ്ലാനുകളെക്കുറിച്ച് ആലോചിച്ചിട്ടില്ല. എപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കാനും ഉത്തരവാദിത്ത്വം ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. നുണ പറഞ്ഞത് ദീർഘ കാലം ജനങ്ങളുടെ മതിപ്പ് നേടാൻ കഴിയുകയില്ല. ചില ചിട്ടകൾ പാലിക്കുന്ന വ്യക്തിയാണ് ഞാൻ.’- മോദി കൂട്ടിച്ചേർത്തു.

എം എൽ എ ആയതിനു ശേഷമാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. കൂടുതൽ സമയം ഉറങ്ങണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഉപദേശിക്കാറുണ്ടെന്നും മോദി പറഞ്ഞു. ട്വിറ്ററിൽ തന്നെ കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും തമാശകൾ പറയുന്ന ആളാണ് താൻ. സംസാരത്തിനിടെ തമാശകൾ പറയാത്തത് അത് വളച്ചൊടിക്കപ്പെടാനുള്ള സാധ്യത ഉള്ളതുകൊണ്ടാണെന്നും മോദി പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top