Advertisement

ആംആദ്മി പാർട്ടി എംഎൽഎ കോൺഗ്രസിൽ ചേർന്നു

April 25, 2019
1 minute Read

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ കോൺഗ്രസിൽ ചേർന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് മൻശാഹിയ കോൺഗ്രസിൽ ചേർന്നത്.

പഞ്ചാബിൽ ആംആദ്മി പാർട്ടിക്ക് പ്രസക്തി നഷ്ടമായെന്നും ക്രിയാത്മകമായി ഒന്നും മുന്നോട്ടു വെക്കാനില്ലാത്ത പാർട്ടിയാണ് എഎപിയെന്നും മൻശാഹിയ പറഞ്ഞു. പഞ്ചാബ് പൊല്യൂഷൻ കൺട്രോൾ ബോഡിൽ എൻവയോൺമെന്റൽ എഞ്ചിനീയറായിരുന്ന നസർ സിങ് മൻശാഹിയ പഞ്ചാബ് നിയമസഭയുടെ ഫാർമേഴ്‌സ് സൂയിസൈഡ്‌സ് ആൻഡ് ഫാം ലേബറേഴ്‌സ് കമ്മിറ്റി അംഗമായിരുന്നു.

Read Also : ഡൽഹിയിൽ സഖ്യം ഇല്ലാതാക്കിയതിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളുടെ പിടിവാശിയെന്ന് കെജ്‌രിവാൾ

ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിന് ആംആദ്മി പാർട്ടി ശ്രമിച്ചിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കാൻ കോൺഗ്രസ് തയ്യാറാവാത്തതിനെത്തുടർന്ന് ആംആദ്മി പാർട്ടി പിന്മാറിയിരുന്നു. കോൺഗ്രസ് സഖ്യത്തിനായി കാത്തിരുന്ന് വെറുതെ സമയം പാഴാക്കിയെന്ന് അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.സഖ്യം പഞ്ചാബിലേക്കും ഹരിയാനയിലേക്കുമെല്ലാം നീട്ടണമെന്നാണ് എഎപിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് പഞ്ചാബിൽ തങ്ങളുടെ എം.എൽ.എ കോൺഗ്രസിലെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top