‘വടകരയിലും കോഴിക്കോടും വോട്ടുകച്ചവടം നടന്നു, പലയിടത്തും കോൺഗ്രസ്-ബിജെപി സംയുക്തമായി പ്രവർത്തിച്ചു’ : പി മോഹനൻ

വടകരയിലും കോഴിക്കോടും വോട്ടുകച്ചവടം നടന്നെന്ന് സിപിഐഎം. പലയിടത്തും കോൺഗ്രസ്-ബിജെപി സംയുക്തമായി പ്രവർത്തിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആരോപിച്ചു. അതേസമയം തോൽവിയുടെ മുൻകൂർ പ്രഖ്യാപനമാണ് സിപിഎംന്റെതെന്നായിരുന്നു ബിജെപിയുടെ മറുപടി
2014 ക്കാൾ ശക്തമായ പോളിങ്ങാണ് ഇത്തവണ സംസ്ഥാനത്താകമാനം ഉണ്ടായത്. വോട്ടിംഗ് ശതമാനം വർധിച്ചതോടെ ആരോപണപ്രത്യാരോപണവുമായി ഇരുമുന്നണികളും രംഗത്തെത്തി. പല മണ്ഡലങ്ങളിലും യുഡിഎഫ് ബിജെപി ബന്ധമുണ്ടെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സിപിഎം ഉന്നയിച്ച ആരോപണo വീണ്ടും ആവർത്തിച്ചു .വടകരയിലും കോഴിക്കോടും വോട്ടുകച്ചവടം നടന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. എന്നാൽ ബിജെപി വോട്ടുകൾ നേടാൻ കോൺഗ്രസ് കള്ളം പറഞ്ഞുവെന്നാണ് വടകരയിലെ ബിജെപി സ്ഥാനാർഥി വി കെ സജീവന്റെ പ്രതികരണം.
Read Also : കണ്ണൂരിൽ സിപിഎം വ്യാപക കള്ളവോട്ടും അക്രമവും നടത്തി : കെ സുധാകരൻ
അതേസമയം ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പോടെ സമ്പൂർണമായി തകരുമെന്നായിരുന്നു സിപിഎം ഉന്നയിച്ച ആരോപണങ്ങൾക്ക് ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ മറുപടി
തെരഞ്ഞെടുപ്പിലെ പോളിംങ് സംബന്ധിച്ച് കാര്യങ്ങൾ അവലോകനം ചെയ്യാൻ നാളെ എകെജി സെൻറ്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരാനിരിക്കെയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി വോട്ടുകച്ചവടം നടന്നെന്ന് ആരോപണവുമായി ഒരുമുഴം മുമ്പേ രംഗത്തെത്തിയത്.കനത്ത പോളിംങ്ങിൽ മുന്നണികൾ പ്രതീക്ഷയർപ്പിക്കുമ്പോഴും അടിയൊഴുക്കുകളിലെ ആശങ്കയും ഇവർക്കിടയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here