ഇന്ത്യയുടേത് സന്തുലിതമായ ടീം; പന്തും റായുഡുവുമില്ലാത്തത് ബാധിക്കില്ലെന്ന് ദ്രാവിഡ്

ലോകകപ്പിനുള്ള ഇന്ത്യൻ ടീം സന്തുലിതമെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ഇന്ത്യ വളരെ സന്തുലിതമായ ടീമാണെന്നും ഋഷഭ് പന്തും അമ്പാട്ടി റായുഡുവും ഇല്ലാത്തത് ഇന്ത്യയെ ബാധിക്കില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.
വളരെ ശക്തമായ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്. നിരവധി കോമ്പിനേഷനുകള്‍ ഇന്ത്യക്കുണ്ട്. ആരൊക്കെ ടൂര്‍ണമെന്റില്‍ പെര്‍ഫോം ചെയ്യുകയെന്നാണ് അറിയാനുള്ളത്. ടീമിലെ ഒന്നോ, രണ്ടോ പേരുടെ കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ടാവും. നിലവില്‍ ടീമിനെ തിരഞ്ഞെടുത്തു കഴിഞ്ഞു. അവര്‍ നല്ല പ്രകടനം നടത്തുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയക്കെതിരെ പരമ്പര പരാജയപ്പെട്ടത് ഇന്ത്യയുടെ ലോകകപ്പ് പ്രകടനത്തെ ബാധിക്കില്ലെന്നും ദ്രാവിഡ് വിശദീകരിച്ചു. കഴിഞ്ഞ 30 മാസത്തോളമായി ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ എത്ര മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ഏകദിന റാങ്കിങിലെ രണ്ടാംസ്ഥാനം തന്നെ അടിവരയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here