ഐ എം വിജയന് ജന്മദിനാശംസകളുമായി കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളർ ഐഎം വിജയന് ജന്മദിനാശംസകളുമായി കേരള ബ്ലസ്റ്റേഴ്സ്. തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ച വീഡിയൊയിലൂടെയാണ് കേരളത്തിൻ്റെ സ്വന്തം ഐഎം വിജയന് ക്ലബ് ആശംസകളറിയിച്ചത്. നായകൻ സന്തേഷ് ജിങ്കാൻ, മലയാളി മധ്യനിര താരം സഹൽ അബ്ദുൽ സമദ് തുടങ്ങിയവരൊക്കെ വീഡിയോയിൽ ആശംസകളറിയിക്കുന്നുണ്ട്.
മറ്റുള്ളവർ ഇംഗ്ലീഷിൽ ആശംസകളറിയിക്കുമ്പോൾ സഹൽ ആശംസയറിയിക്കുന്നത് മലയാളത്തിലാണ്. കേരളത്തിൻ്റെ മാത്രമല്ല, ഇന്ത്യയുറ്റെ തന്നെ അഭിമാനമായ വിജയനെന്നാണ് സഹലിൻ്റെ സംബോധന. ഐ എം വിജയനെപ്പറ്റി വാചാലനാകുന്ന ക്യാപ്റ്റൻ സന്ദേഷ് ജിങ്കാൻ രാജ്യത്തെ ഒരുപാട് ഫുട്ബോളർമാർക്ക് താങ്കൾ മാതൃകയാണെന്നും അറിയിക്കുന്നു. ഇരുവരെയും കൂടാതെ ബ്ലാസ്റ്റേഴ്സ് അറ്റുത്തിടെ ടീമിലെത്തിച്ച ഗോൾ കീപ്പർ ലോവർപ്രീത് സിംഗ്, പ്രതിരോധ താരം ലാൽറുവത്താര എന്നിവരും ഐഎം വിജയന് ആശംസ അർപ്പിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here