ഐഎസ്എൽ 12 ആം സീസൺ നടക്കുമെന്ന് AIFF പ്രസിഡന്റ് കല്യാൺ ചൗബേ

മാസ്റ്റർ റൈറ്റ് എഗ്രിമെന്റും, സുപ്രീം കോടതി ഇടപെടലുംകൊണ്ട് അനിശ്ചിതത്വത്തിലായ ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ നടക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ.
[AIFF President Kalyan Choubey]
“ടൂർണമെന്റ് നടക്കുമെന്ന് AIFF പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ഉറപ്പ് തരുന്നു. എന്നാൽ, അന്താരാഷ്ട്ര കലണ്ടർ കൂടി നോക്കിയേ സമയം തീരുമാനിക്കാനാവൂ” , ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഐ എസ് എൽ പുതിയ സീസൺ സെപ്റ്റംബറിൽ നടത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കരാർ പുതുക്കാതെ നടത്താനാവില്ലെന്നായിരുന്നു നടത്തിപ്പ് സംഘമായ FSDLന്റ്റെ നിലപാട്.
Read Also: ന്യൂകാസിൽ യുണൈറ്റഡ് എഫ് സിയിൽ ഇനി ഇന്ത്യൻ കരുത്ത്
കൂടാതെ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് പുതിയ പരിശീലകനെ അടുത്ത പത്ത് ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാലിദ് ജമീൽ, സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്റ്റെഫാൻ ടാർകോവിച്ച് എന്നി ചുരുക്കപ്പട്ടികയിൽ നിന്നായിരിക്കും മനോലോയുടെ പകരക്കാരനെ തീരുമാനിക്കുക.
Story Highlights : AIFF President Kalyan Choubey says 12th season of ISL will be held
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here