യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

യാത്രക്കാരെ ബസ് ജീവനക്കാന്‍ മര്‍ദ്ദിച്ച സംഭവത്തില്‍, കല്ലട ബസ് ഗ്രൂപ്പ് ഉടമ സുരേഷ് കല്ലട അന്വേഷണ സംഘത്തിനു മുന്നില്‍ കീഴങ്ങി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഒാഫീസിലാണ് ഹാജരായത്.
രക്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തിരുവന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ആയതിനാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് മുന്‍പ് സുരേഷ് പൊലീസിനെ അറിയിച്ചിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സുരേഷ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്. മാത്രമല്ല, ചോദ്യം ചെയ്യലിന് ഹാജരാകാത്ത പക്ഷം കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
ബസ് യാത്രക്കാരന്റെ നടപടിക്ക് പിന്നാലെ ട്രാവല്‍സ് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ വന്‍ ക്രമക്കേട് കണ്ടെത്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ യാത്രക്കാരുമായി ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കല്ലട ബസ്സില്‍വെച്ച് മൂന്ന് യുവാക്കള്‍ ബസ്സുടമകളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരകളാവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റു യാത്രക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്യ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here