Advertisement

‘SC/ST വിഭാഗങ്ങൾക്കെതിരെ നേരിട്ട് പരാമർശമില്ല’; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം

17 hours ago
2 minutes Read

ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ജാതി അധിക്ഷേപമോ വ്യക്തി അധിക്ഷേപമോ നടത്തിയിട്ടില്ല. സിനിമ കോൺക്ലേവിൽ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും ആനുകൂല്യം നിർത്തലാക്കണമെന്നോ ദളിത് വിഭാഗങ്ങളെ പരിഗണിക്കരുതെന്നോ പറഞ്ഞിട്ടില്ല. കേസെടുക്കേണ്ട കാര്യമില്ലെന്നാണ് നിയമോപദേശം.
അടൂർ ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് പരാതി നൽകിയിരുന്നത്.

എസ്‌സി/എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസിലും ദിനു വെയിൽ പരാതി നൽകിയിരുന്നു.അടൂർ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുതാണെന്ന് പരാതിയിൽ പറയുന്നു. അടൂരിന്റെ പ്രസ്താവന എസ്‌സി എസ്ടി ആക്ടിന്റെ സെക്ഷൻ 3(1)ന്റെ പരിധിയിൽ പെടുന്നതാണെന്നും എസ്‌സി എസ്ടി വിഭാഗത്തെ അഴിമതിയുമായി ബന്ധിപ്പിക്കുന്നതും അപമാനിക്കുന്നതാണെന്നും പരാതിയിലുണ്ട്.

സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലാണ് വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്.

Story Highlights : No Legal Grounds to File a Case Against Adoor Gopalakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top