Advertisement

ഉപയോക്താക്കള്‍ ഫോണില്‍ തന്നെ സമയം ചിലവഴിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ആളുകളുടെ കണ്ണിലേക്ക് നോക്കണമെന്ന് ടിം കുക്ക്

April 26, 2019
0 minutes Read

ഉപയോക്താക്കള്‍ സമയം ചിലവഴിക്കേണ്ടത് ഫോണില്‍ നോക്കിയല്ല, ആളുകളുടെ കണ്ണിലേക്ക് നോക്കണമെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക്.  ഓരോ സമയവും നിങ്ങള്‍ ഫോണിലേക്ക് നോക്കുമ്പോള്‍ നിങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ആളില്‍ നിന്നും കണ്ണെടുക്കുകയാണെന്നും. അത് വളരെ തെറ്റായ പ്രവണതയാണെന്നും ടിം കുക്ക് പറഞ്ഞു.

ടെം 100 സമ്മിറ്റില്‍ നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെ ശക്തീകരിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ചില ആപ്ലിക്കേഷനുകള്‍ അശ്രദ്ധമായി ആളുകളെ ഫോണ്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നു എന്നും ടിം കുക്ക് പറഞ്ഞു.

മാത്രമല്ല, സാങ്കേതിക വിദ്യയുടെ അതിപ്രസരം തടയുന്നതിന്റെ ഭാഗമായി യൂറോപ്പില്‍ ഉള്ളതു പോലുള്ള ജിഡിപിആര്‍ നിയമം കൊണ്ടു വരണമെന്നും ഈ നിയമത്തില്‍ പരിഷ്‌കാരം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉപയോക്താക്കളുടെ വിവര സ്വകാര്യത മെച്ചപ്പെടുത്തുന്നതിന് ആപ്പിളിന് ഉത്തരവാദിത്ത്വമുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാരിനെ ആശ്രയിക്കാനാവില്ല. വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പൊതു സ്വകാര്യ അക്കാദമിക രംഗത്തുളളവര്‍ ഒന്നിച്ചു നില്‍ക്കണെമന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, പൊളിറ്റിക്കല്‍ കമ്മിറ്റികള്‍ ആപ്പിളിലില്ലെന്നും അത്തരം കമ്മിറ്റികള്‍ ഇല്ലാത്ത ചുരുക്േകം ചില സ്ഥാപനങ്ങളില്‍ ഒന്നാണ് ആപ്പിള്‍ എന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top