Advertisement

സൽമാൻ ഖാനെതിരെ മുംബൈ പൊലീസിൽ പരാതി

April 26, 2019
1 minute Read

ബോളിവുഡ് താരം സൽമാൻഖാനെതിരെ പൊലീസിൽ പരാതി. വീഡിയോ പകർത്തുന്നതിനിടെ ഫോൺ പിടിച്ചുവാങ്ങിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് മാധ്യമപ്രവർത്തകനായ അശോക് ശ്യാംലാൽ പാണ്ഡെയാണ് പരാതി നൽകിയത്. മുംബൈയിൽ ഡി എൻ നഗർ പൊലീസിലാണ് പരാതി ലഭിച്ചിട്ടുള്ളത്.

അതേസമയം, സംഭവത്തിൽ സൽമാൻഖാന്റെ ബോഡിഗാർഡും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. വീഡിയോ എടുത്തയാൾ സൽമാൻഖാനെ പിന്തുടർന്നുവെന്നും അനുമതിയില്ലാതെയാണ് വീഡിയോ പകർത്തിയെന്നുമാണ് പരാതി. എന്നാൽ വീഡിയോ പകർത്തുന്നതിന് അനുവാദം വാങ്ങിയിരുന്നുവെന്നാണ് അശോക് പറയുന്നത്. ജൂഹുവിൽ നിന്നും കാൻഡിവാലിയിലേക്ക് പോകുകയായിരുന്ന താനും ക്യാമറാമാനും സൽമാൻ ഖാൻ സൈക്കിൾ ചവിട്ടുന്നത് ശ്രദ്ധയിൽപ്പെട്ടാണ് അവിടെ ഇറങ്ങിയതെന്ന് ശ്യാം പറയുന്നു. സൽമാൻ ഖാന്റെ ബോഡിഗാർഡുകളും കൂടെ ഉണ്ടായിരുന്നു. വീഡിയോ പകർത്തിക്കോട്ടെ എന്ന് ഒരു ബോഡിഗാർഡിനോട് ചോദിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. തുടർന്ന് തങ്ങൾ വീഡിയോ പകർത്തുകയായിരുന്നു.

ഇതിനിടെ സൽമാൻ ഖാന്റെ മറ്റൊരു ബോഡിഗാർഡ് തങ്ങളുടെ അടുത്തേക്ക് വരികയും ക്യാമറാമാനെ മർദ്ദിക്കുകയും ചെയ്തു. ഇതേ ചൊല്ലി വാക്കേറ്റം നടക്കുന്നതിനിടെ സൽമാൻ ഖാൻ അവിടേക്ക് വന്നു. തങ്ങൾ മാധ്യമപ്രവർത്തകരാണെന്ന് വ്യക്തമാക്കിയിപ്പോൾ അത് വിഷയമല്ലെന്നു പറഞ്ഞ് സൽമാൻ ഖാൻ ഫോൺ പിടിച്ചു വാങ്ങി. 100 ൽ വിളിച്ചപ്പോഴാണ് ഫോൺ സൽമാൻ ഖാന്റെ ബോഡിഗാർഡ് ഫോൺ തിരികെ നൽകുകയായിരുന്നുവെന്നും ശ്യാംലാൽ പരാതിയിൽ വ്യക്തമാക്കുന്നു.

മുൻപ് സൽമാൻഖാൻ കൃഷ്ണ മൃഗത്തെ വെടിവെച്ചു കൊന്ന കേസിൽ അഞ്ച് വർഷം തടവും ശിക്ഷ ലഭിച്ചിരുന്നു. 1998 ഒക്ടോബർ ഒന്നിന് ‘ഹം സാത് സാത് ഹെ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ, വംശനാശഭീഷണി നേരിടുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണു കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top