Advertisement

ഐഎൻഎസ് വിക്രമാദിത്യയിൽ തീ പിടുത്തം; നാവികസേന ഉദ്യോഗസ്ഥൻ മരിച്ചു

April 26, 2019
6 minutes Read

ഇന്ത്യയുടെ വിമാനവാഹിനി യുദ്ധകപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലുണ്ടായ തീപിടുത്തത്തിൽ നാവികസേന ഉദ്യോഗസ്ഥൻ മരിച്ചു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ച് ലഫ്.കമാൻഡർ ഡി.എസ് ചൗഹാനാണ് മരിച്ചത്. പുക ശ്വസിച്ച് ബോധരഹിതനായ ഇദ്ദേഹത്തെ  ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും തീ പിടുത്തം നിയന്ത്രണ വിധേയമായതായും നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

കർണാടകയിലെ കാർവാർ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെയാണ് തീ പിടുത്തമുണ്ടായത്. കപ്പലിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും നാവികസേന അറിയിച്ചു. 2013 ലാണ് ഐഎൻഎസ് വിക്രമാദിത്യ ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top