ഇത് ശ്രീലങ്കൻ ഭീകരാക്രമണത്തിൽ പൊലിഞ്ഞ കുഞ്ഞുജീവനല്ല; പ്രചരിക്കുന്നത് വ്യാജ ചിത്രം [24 Fact Check]

ലോകത്തെ നടുക്കിയ ഭീകരാക്രമണമാണ് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്നത്. 359 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 500 ഓളം പേർക്കാണ് പരിക്കേറ്റത്. ശ്രീലങ്കയ്ക്ക് വേണ്ടി പ്രാർത്ഥിച്ചും ശ്രീലങ്കൻ ജനതയുടെ ദുഃഖത്തിൽ പങ്ക് ചേർന്നും നിരവധി പേരാണ് ഭീകരാക്രമണ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇക്കൂട്ടത്തിൽ ഒരു പിഞ്ച് കുഞ്ഞിന്റെ മൃതദേഹത്തിന് മുന്നിൽ കരയുന്ന ഒരാളുടെ ചിത്രമാണ് ഏറ്റവും കൂടുതൽ പങ്കുവെക്കപ്പെട്ടത്. എന്നാൽ ഇത് ശ്രീലങ്കൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയല്ല.
Read Also : കൊളംബോ സ്‌ഫോടനം; മുഖ്യ സൂത്രധാരൻ കൊല്ലപ്പെട്ടു
‘ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ ഏറ്റവും ചെറിയ ഇര’ എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്. എന്നാൽ ഈസ്റ്റർ ആക്രമണത്തിന് ഒരു വർഷം മുമ്പ് തന്നെ പ്രചരിച്ച ഒരു ചിത്രമാണ് ഇത്.
മെയ് മാസം 2018 ലാണ് ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിൽ വരുന്നത്. ‘ഒരച്ഛന് ഇതെങ്ങനെ താങ്ങാനാകും’ എന്ന തലക്കെട്ടോടെയാണ് അന്ന് ചിത്രം പ്രചരിച്ചത്.
പിന്നീട് ഒക്ടോബർ 2018 ലും ചിത്രം ചില ഫേസ്ബുക്ക് പേജുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
യൂണിസെഫിന്റെ കണക്ക് പ്രകാരം ശ്രീലങ്കയിലെ ഇസ്റ്റർ ഭീരാക്രമണത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്റെ വയസ്സ് 18 മാസമായിരുന്നു. എന്നാൽ കുഞ്ഞിന്റെ മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here