Advertisement

ബെന്യാമിന് മുട്ടത്തുവർക്കി പുരസ്‌ക്കാരം

April 27, 2019
Google News 1 minute Read

ഇരുപത്തിയെട്ടാമത് മുട്ടത്തുവർക്കി പുരസ്‌കാരം പ്രശസ്ഥ സാഹിത്യകാരൻ ബെന്യാമിന്. 50,000 രൂപയുടെ സി പി നായർ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ ആർ മീര, എൻ ശശിധരൻ, പ്രൊഫ എൻ വി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മുട്ടത്തു വർക്കിയുടെ ചരമ വാർഷിക ദിനമായ മെയ് 28ന് പന്തളത്ത് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തൽ ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞ വർഷം കെ ആർ മീരക്കായിരുന്നു മുട്ടത്തു വർക്കി പുരസ്‌കാരം.

Read Also : ‘അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല-രാമാ, പോയി തരത്തിൽപ്പെട്ടവർക്കു ലൈക്ക് അടിക്കു മോനേ’: കെആർ മീര

പ്രവാസിയായ ബെന്യാമിൻ ബഹ്‌റൈനിലാണ് താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ”ആടു ജീവിതം” എന്ന നോവലിനു് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. ബഹ്‌റൈൻ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here