അനുമതിയില്ലാതെ റാലി നടത്തിയതിന് ഗൗതം ഗംഭീറിനെതിരെ കേസ്

അനുമതിയില്ലാതെ റാലി നടത്തിയതിന് ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. ഈ മാസം 25 ന് ഡൽഹി ജാംഗ്പുരയിൽ ഗൗതം ഗംഭീർ അനുമതിയില്ലാതെ റാലി നടത്തിയെന്ന പരാതിയിലാണ് നടപടി. നേരത്തെ രണ്ട് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ ഉണ്ടെന്ന ആരോപണം ഗൗതം ഗംഭീറിനെതിരെ ഉയർന്നിരുന്നു. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാണ് ഗംഭീറിനെതിരെ ആരോപണം ഉന്നയിച്ചത്.
Read Also; ഗൗതം ഗംഭീറിന് രണ്ട് വോട്ടർ ഐഡികൾ; ആംആദ്മി സ്ഥാനാർത്ഥി അതിഷി മർലേന പരാതി നൽകി
രണ്ട് മണ്ഡലങ്ങളിൽ വോട്ടുള്ള വിവരം ഗംഭീർ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ ഗംഭീറിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും കാണിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷി മർലെന കോടതിയെ സമീപിച്ചിരുന്നു. കേസ് മെയ് ഒന്നിന് ഡൽഹി കോടതി പരിഗണിക്കും. അതേ സമയം ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്യുന്നതാണ് ആം ആദ്മി പാർട്ടിയുടെ സ്ഥിരം പരിപാടിയെന്നാണ് ഇതേപ്പറ്റി ഗൗതം ഗംഭീർ പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here