പുരുഷ ഏകദിനം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയറായി ക്ലയർ; വീഡിയോ

പുരുഷ ഏകദിനം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയറായി ക്ലയർ പൊലോസക്. വേൾഡ് ക്രിക്കറ്റ് ലീഗിൻ്റെ ഡിവിഷൻ ടുവിൽ നമീബിയയും ഒമാനും തമ്മിലുള്ള മത്സരം നിയന്ത്രിക്കാനാണ് ക്ലയർ ഫീൽഡിലിറങ്ങിയത്. വിവരം ഇൻ്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ പങ്കു വെച്ചിട്ടുണ്ട്.
2017ൽ ജെഎൽടി കപ്പ് നിയന്ത്രിച്ചു കൊണ്ട് ഓസ്ട്രേലിയയുടെ പുരുഷ ആഭ്യന്തര മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയറെന്ന നേട്ടവും ക്ലയർ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വിമൻസ് ബിഗ് ബാഷ് ലീഗിൽ അഡലെയ്ഡ് സ്ട്രൈക്കേഴ്സും മെൽബൺ സ്റ്റാഴ്സുമായുള്ള മത്സരം നിയന്ത്രിച്ച ക്ലയറും എലോയ്സ് ഷെറിഡാനും ആദ്യമായി ഒരു മത്സരം നിയന്ത്രിക്കുന്ന രണ്ട് വനിതാ അമ്പയർമാർ എന്ന നേട്ടവും സ്വന്തമാക്കി.
“വിലക്കുകൾ പൊട്ടിക്കുക എന്നതാണ് പ്രധാനം. ഒരു സ്ത്രീക്ക് പുരുഷ ക്രിക്കറ്റ് നിയന്ത്രിച്ചു കൂടാ? ഈ നേട്ടത്തിലെത്തുന്ന ആദ്യ സ്ത്രീ ആയതിൽ എനിക്ക് സന്തോഷമുണ്ട്. കൂടുതൽ സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നു വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു”- ക്ലയർ വിശദമാക്കി.
വീഡിയോ ലിങ്ക്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here